ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനം കര്‍ണാടകയാണെന്ന് സര്‍വേ ഫലങ്ങള്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. വിവിധ ഗ്രാമങ്ങളെയും, നഗരങ്ങളെയും ഉള്‍പെടുത്തി സംഘടിപ്പിച്ച സര്‍വേയില്‍ നോട്ട് നിരോധന കാലയളവില്‍ അഴിമതി വന്‍തോതില്‍ കുറഞ്ഞു എന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം. പൊലീസ്, പൊതുവിതരണ സമ്പ്രദായം, വൈദ്യുതി, നീതിന്യായം എന്നീ മേഖലകളിലാണ് കൂടുതല്‍ അഴിമതി നടക്കുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
അഴിമതിയുടെ കാര്യത്തില്‍ ആന്ധ്രപ്രദേശ് രണ്ടാം സ്ഥാനത്തും തമിഴ്‌നാട് മൂന്നാം സ്ഥാനത്തുമുണ്ട്. മഹാരാഷ്ട്ര, ജമ്മു കാശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും ക്രമമനുസരിച്ച് പിന്നാലെയുണ്ട്. കേരളം, ഹിമാചല്‍പ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കുറവ് അഴിമതി നടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ സര്‍വേയില്‍ പങ്കെടുത്ത 77 ശതമാനം പേര്‍ സര്‍ക്കാര്‍ കാര്യം നടക്കാന്‍ കൈക്കൂലി കൊടുക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കേരളത്തില്‍ നാല് ശതമാനം പേര്‍ മാത്രമാണ് കൈക്കൂലി കൊടുക്കണം എന്ന് അഭിപ്രായപ്പെട്ടുള്ളു.
Post Your Comments