ഭുവനേശ്വര്‍: ഇന്ത്യയുടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-മൂന്ന് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍കലാം ദ്വീപില്‍നിന്ന് വ്യാഴാഴ്ചയാണ് മിസൈൽ പരീക്ഷിച്ചത്. 3000 മുതല്‍ 5000 കിലോമീറ്റര്‍ വരെ പരിധിയുള്ള മിസൈലിന് ആണവായുധങ്ങള്‍ വഹിക്കാനാകുമെന്ന് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് വക്താവ് പറഞ്ഞു.
17 മീറ്റര്‍ നീളവും രണ്ടുമീറ്റര്‍ വ്യാസവുമുള്ള മിസൈലിന് 2,200 കിലോയാണ് ഭാരം. 1.5 ടണ്‍ ഭാരം വഹിക്കാനാകും. കഴിഞ്ഞയാഴ്ച കപ്പലിന്നിന്ന് വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ നാവികസേന പരീക്ഷിച്ചിരുന്നു.
Post Your Comments