ലക്‌നൗ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന പൊതു അവധികള്‍ വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇനി തോന്നിയ പോലെ അവധിയെടുക്കാനൊന്നും യോഗി സര്‍ക്കാര്‍ അനുവദിക്കില്ല. 15ഓളം പൊതു അവധികളാണ് എടുത്തുകളഞ്ഞത്.
പ്രശസ്ത വ്യക്തികളോടുള്ള ആദര സൂചകമായി നല്‍കി വരുന്ന 15 പൊതു അവധികളാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിപ്പിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.
വാല്മീകി ജയന്തി, നബിദിനം, ചാട്ട്പൂജ, കല്‍പൂരി താക്കൂര്‍ ജന്മ ദിനം, റമസാനിലെ അവസാന വെള്ളി, വിശ്വകര്‍മ പൂജ തുടങ്ങി 15 ഓളം അവധികളാണ് റദ്ദായിക്കിയിരിക്കുന്നത്. മന്ത്രി ശ്രീകാന്ത് ശര്‍മയാണ് റദ്ദാക്കിയ അവധികളുടെ പട്ടിക പുറത്തുവിട്ടത്.
Post Your Comments