നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റതിന് കാരണം വോട്ടിംഗ് യന്ത്രമാണെന്ന് ആരോപിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നതുമൂലമാണ് താന്‍ തോറ്റതെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാതി. പരാതി സ്വീകരിച്ച ഹൈക്കോടതി വോട്ടിംഗ് യന്ത്രം കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടു.
വികാസ്നഗര്‍ സീറ്റില്‍ മത്സരിച്ചുതോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് കോടതിയെ സമീപിച്ചിരുന്നത്. ആറായിരത്തോളം വോട്ടിന് താന്‍ പരാജയപ്പെടാന്‍ കാരണം മെഷീനിലെ ക്രമക്കേടാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ഹര്‍ജിയില്‍ വിശദീകരണം ചോദിച്ച് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കും വികാസ്നഗറിലെ ബിജെപി എംഎല്‍എ മുന്ന സിങ് ചൗഹാനും നോട്ടീസ് അയച്ചു. ആറാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം.
ഉടനെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കരുതെന്ന് കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 15 ന് നടന്ന ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ വന്‍ ഭൂരിപക്ഷം നേടി ബിജെപിയാണ് അധികാരത്തില്‍ വന്നത്. 70 സീറ്റുകളില്‍ 57 എണ്ണവും പാര്‍ട്ടി നേടി. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് 11 സീറ്റുകളാണ് ലഭിച്ചത്.
Post Your Comments