തിരുവനന്തപുരം: എസ്ബിഐ ബാങ്കിന്റെ പുതിയ നടപടികള്‍ ജനങ്ങളെ പലതരത്തില്‍ ബുദ്ധിമുട്ടിക്കുന്നു. എസ്ബിടി-എസ്ബിഐ ലയനത്തോടെ ജനങ്ങള്‍ക്ക് ബാങ്കിലുണ്ടായിരുന്ന വിശ്വാസ്യതയും നഷ്ടപ്പട്ടിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് എസ്ബിഐയുടെ വായ്പത്തോത് പരിശോധിക്കാന്‍ മന്ത്രി തോമസ് ഐസക് രംഗത്ത്.
ജനങ്ങള്‍ക്ക് എസ്ബിഐ നല്‍കുന്ന വായ്പത്തോത് പരിശോധിക്കാനാണ് തീരുമാനം. വായ്പാവിതരണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവുവരുന്നുണ്ടോയെന്നും പരിശോധിക്കും. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പുതുക്കിയ നടപടികള്‍ അനാവശ്യമാണെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ സമ്പാദിക്കുന്നതിന് പിഴ ഈടാക്കുന്നതിനു ന്യായീകരണമില്ല. ഈ സാഹചര്യത്തില്‍ സഹകരണമേഖലയെ ശക്തിപ്പെടുത്തി കേരളത്തിന്റെ സ്വന്തം ബാങ്ക് യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Post Your Comments