ന്യൂ ഡൽഹി : പേന കൊണ്ട് എഴുതിയ നോട്ടുകൾ ബാങ്കുകൾക്ക് സുപ്രധാന നിർദ്ദേശവുമായി ആർ.ബി.ഐ. പേന കൊണ്ട് എഴുതിയ നോട്ടുകൾ സ്വീകരിക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് നിറം മങ്ങിയതും,പേന കൊണ്ട് എഴുതിയതുമായ 500, 2000 രൂപയുടെ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് റിസർവ് ബാങ്ക് നിർദ്ദേശവുമായി രംഗത്തെത്തിയത്.
കറൻസികളിൽ എഴുതുന്നത് ആർബിഐയുടെ ക്ലീൻ നോട്ട് പോളിസിക്ക് എതിരാണെന്ന് ബാങ്ക് ഉദ്യോഗസ്ഥർക്കും അക്കൗണ്ട് ഉടമകൾക്കും റിസർവ് ബാങ്ക് അറിയിച്ചു. ഇത്തരം നോട്ടുകൾ സ്വീകരിക്കുന്നതിൽ തടസമില്ലെന്നും,നോട്ടുകൾ സ്വീകരിച്ചില്ലെങ്കിൽ ബാങ്കുകൾ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ആർബിഐ പ്രസ്താവന കുറിപ്പിൽ പറയുന്നു.
Post Your Comments