KeralaLatest NewsNews

വി എസിന്റെ കാലത്തു തിരിച്ചു പിടിച്ച ഭൂമി വീണ്ടും കയ്യേറി മറിച്ചു വിറ്റു- സിപിഎം പ്രാദേശിക നേതാവിനെതിരെ ആരോപണം

 

മൂന്നാര്‍:വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്തെ പ്രത്യേക ദൗത്യസംഘം പിടിച്ചെടുത്ത 50 ഏക്കര്‍ ഭൂമി കഴിഞ്ഞ ആറുമാസത്തിനിടെ വീണ്ടും കയ്യേ റിയതായും വില്പന നടത്തിയതായും ആരോപണം. സി.പി.എം. ഉന്നതന്‍റെ സഹായത്തോടെ കയ്യേറിയ ഭൂമി ഇയാള്‍ ഇടനിലനിന്ന് പ്രശസ്ത ജുവലറി ഗ്രൂപ്പിന് മറിച്ചുവിറ്റതായാണ് ആരോപണം.

ദൗത്യസംഘം പൊളിച്ചു നീക്കിയ ക്ലൗഡ് നയന്‍ റിസോര്‍ട്ടിനു സമീപത്തെ ഭൂമിയാണ് ഇപ്രകാരം മറിച്ചു വിറ്റത്. കോടികളുടെ ഇടപാടായിരുന്നു ഇതെന്നാണ് റിപ്പോർട്ട്.ഈ ഭൂമിയിലേക്കു പഞ്ചായത് അധികൃതരുടെ സഹായത്തോടെ റോഡ് വെട്ടിയ ശേഷമായിരുന്നു വില്പന.മൂന്നാര്‍ ചിന്നക്കനാലില്‍ 87/1-ല്‍പ്പെട്ട സ്ഥലത്താണ് സർക്കാർ ബോർഡ് മാറ്റി ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഏക്കര് കണക്കിന് ഭൂമി അളന്ന് തിരിച്ചു കയ്യാല കെട്ടിയിട്ടുണ്ട്. ഈ സ്ഥലത്തിന് വ്യാജരേഖകള്‍ നിര്‍മിച്ചതായും സൂചനയുണ്ട്.അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമാണെന്ന് കണ്ടെത്തിയതിനാലാണ് ഇവിടുത്തെ കൈയേറ്റം ആദ്യമൊഴിപ്പിക്കുകയും റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കുകയും ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button