Latest NewsIndiaNews

വിശ്വാസം പോര; സ്വന്തം പാര്‍ട്ടിക്കാരെ സത്യപ്രതിജ്ഞ ചെയ്യിച്ച് കേജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ എഎപി പ്രസിഡന്റും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് സ്വന്തം പാര്‍ട്ടിക്കാരെ തന്നെ വിശ്വാസം പോര. ബിജെപിയുടെ പ്രലോഭനത്തില്‍ വീണ് ഇവര്‍ മറുകണ്ടം ചാടുമോയെന്ന ഭയത്തിലാണ് കെജ്രിവാളും പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും.

തെരഞ്ഞെടുക്കപ്പെട്ട മുന്‍സിപ്പല്‍ അംഗങ്ങള്‍ പാര്‍ട്ടി വിട്ടുപോകില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് എഎപി നേരിട്ടത്. തുടര്‍ന്ന് ചേര്‍ന്ന, തെരഞ്ഞെടുക്കപ്പെട്ട 48 കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് കേജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്. വന്‍ഭൂരിപക്ഷം നേടി മുന്‍സിപ്പല്‍ ഭരണം നിലനിര്‍ത്തിയ ബിജെപിയെ ഭയന്നാണ് കേജ്രിവാളിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ആഹ്വാനം.

അവര്‍ നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്യും, 10 കോടി വരെ തരാമെന്ന് പറഞ്ഞേക്കും. അത് നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ജീവിതകാലം മുഴുവന്‍ നിങ്ങളതിന് വിലനല്‍കേണ്ടി വരും. ദൈവത്തെ സാക്ഷിയാക്കി, ഞാന്‍ സത്യം ചെയ്യുന്നു, പരിശുദ്ധമായ ഈ പാര്‍ട്ടിയെ ചതിക്കില്ല, അതുപോലെ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളേയും വഞ്ചിക്കില്ല – ഇതായിരുന്നു സത്യപ്രതിജ്ഞ.
കാര്യങ്ങളില്‍ ജാഗരൂകരായിരിക്കണമെന്നും സത്യസന്ധരായിരിക്കണമെന്നും കേജ്രിവാള്‍ തെരഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെട്ടു. പത്തുകോടി രൂപവരെ ഓഫര്‍ വന്നേക്കും. ബിജെപി ഓഫറുമായി എത്തിയാല്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യണമെന്നും കൗണ്‍സിലര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. 10 മിനിട്ടുള്ള പ്രസംഗത്തിന്റെ വീഡിയോ യൂട്യൂബില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button