Latest NewsNewsInternational

യാത്രക്കാരെ അമ്പരിപ്പിച്ച് ദുബായില്‍ പറക്കും ടാക്‌സികള്‍ യാഥാര്‍ത്ഥ്യമാകുന്നു

ദുബായ് : ദുബായില്‍ യാത്രക്കാരെ അമ്പരിപ്പിച്ച് ഇനി ആകാശത്തിലൂടെ പറന്നെത്തും പറക്കും ടാക്‌സികള്‍. 2020 ലാണ് പറക്കും ടാക്‌സികള്‍ യാഥാര്‍ത്ഥ്യമാകുകയെന്ന് ആര്‍.ടി.എ
രാജ്യാന്തര ടാക്സി ശൃംഖലയായ യൂബറുമായി ചേര്‍ന്നാണ് ആര്‍ടിഎ പറക്കും ടാക്സികള്‍ ഒരുക്കുന്നത്. വേള്‍ഡ് എക്സ്‌പോ 2020നോടനുബന്ധിച്ച് പറക്കും ടാക്സികളുടെ പരീക്ഷണയോട്ടം നടത്താനാണ് ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പദ്ധതി.
‘വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫ് ലാന്‍ഡിങ് വെഹിക്കിള്‍’ എന്ന പേരില്‍ യൂബറുമായി ചേര്‍ന്നുള്ള പദ്ധതിയില്‍ പറക്കും ടാക്‌സികളുടെ രൂപകല്‍പന, റൂട്ട്, നിരക്ക്, സഞ്ചാരം എന്നിവ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നഗരത്തിനകത്ത് എയര്‍ ടാക്‌സി പുറപ്പെടുന്നതിനും തിരിച്ചിറങ്ങുന്നതിനുമുള്ള വെര്‍ട്ടിപോര്‍ട്‌സുകള്‍ കണ്ടെത്തുന്നത് സംബന്ധിച്ച് പഠനം തുടരുകയാണ്. വ്യോമയാന അധികൃതരുമായും പറക്കും ടാക്സികളുടെ സാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരുന്നതായി ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കി.
ദുബായിലും അമേരിക്കയിലെ ടെക്സസിലും ആണ് യൂബര്‍ പറക്കും ടാക്സികള്‍ കൊണ്ടുവരുന്നതെന്ന് ജനറല്‍ മാനേജര്‍ ക്രിസ് ഫ്രീ പറഞ്ഞു. അറോറ ഫ്‌ളൈറ്റ് സയന്‍സിന്റെ സഹായത്തോടെയാണ് യൂബര്‍ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാക്കുന്നത്. രണ്ടായിരത്തിഇരുപതോടെ അന്‍പതോളം പറക്കുംടാക്സികള്‍ പരീക്ഷണ പറക്കലുകള്‍ക്ക് തയാറാകും. ആദ്യഘട്ടത്തില്‍ പൈലറ്റ് നിയന്ത്രിക്കുന്ന എയര്‍ ടാക്‌സി രണ്ടാം ഘട്ടത്തില്‍ സ്വയംനിയന്ത്രിത സംവിധാനമാക്കി ഉയര്‍ത്തും. യൂബറിനെ കൂടാതെ ചൈനീസ് ഡ്രോണ്‍ നിര്‍മാതാക്കളായ ഇഹാങ്കുമായും പറക്കും വാഹനങ്ങളുടെ നിര്‍മാണം സംബന്ധിച്ച് ആര്‍ടിഎ ധാരണയുണ്ടാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button