ന്യൂഡൽഹി: ആം ആദ്മിക്ക് അടുത്ത കടുത്ത പരീക്ഷണം. .ഇരട്ട പദവിയെ തുടർന്ന് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്ന 21 എഎപി എംഎല്‍എമാരുടെ ഭാവി സംബന്ധിച്ച് മെയ് 15 ന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കും. ഇവരെ അയോഗ്യരാക്കിയാൽ അടുത്ത ഉപതെരഞ്ഞെടുപ്പിലേക്ക് ഡൽഹി പോകേണ്ടിവരും.
കമ്മീഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചാലും പാര്‍ട്ടിയുടെ മൂന്നിലൊന്ന് എംഎല്‍എമാര്‍ അയോഗ്യരാകുന്നത് മൂലം കടുത്ത പരീക്ഷണങ്ങളാവവും നേരിടേണ്ടി വരിക. മുനിസിപ്പൽ ഇലക്ഷനിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കെജ്രിവാൾ സർക്കാരിന് ഉടനെ ഇലക്ഷൻ നേരിടാനും ആവില്ല.
ഉപതിരഞ്ഞെടുപ്പ് വന്നാല്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് എഎപി ഭയപ്പെടുന്നത്.ആം ആദ്മി അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കെജ്രിവാളിന് യാതൊരു ഉറപ്പുമില്ല.മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയത് വോട്ടിങ് മെഷീന് ക്രമക്കേടിലൂടെയാണെന്നുള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന് രാഷ്ട്രപതിക്ക് മറുപടി നല്‍കിയിട്ടുണ്ട്.
Post Your Comments