തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനങ്ങളില്‍ 44 തീരുമാനങ്ങള്‍ നിയമവിരുദ്ധം. എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഈ തീരുമാനങ്ങളെന്ന് മന്ത്രി എ കെ ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. ഉപസമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നിയമസഭയെ സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു. നെല്ലിയാമ്പതി പോബ്‌സ് എസ്റ്റേറ്റിനെ നികുതി സ്വീകരിക്കാന്‍ അനുവദിച്ച് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും തോട്ടം ഉടമകളെ സഹായിക്കാന്‍ വേണ്ടിയായിരുന്നെന്ന് സമിതി കണ്ടെത്തി.
ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്ന സമിതി നിര്‍ദേശം കഴിഞ്ഞമാസം ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. എറണാകുളം കടമക്കുടിയില്‍ 47 ഏക്കര്‍ വയല്‍ സ്വകാര്യമെഡിക്കല്‍ ടൂറിസത്തിന് നല്‍കാനുള്ള അനുമതി, വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണനിയമത്തിന്റെ വ്യവസ്ഥകള്‍ പൂര്‍ണമായി ലംഘിച്ചായിരുന്നു അനുമതി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ പേരില്‍ അടൂര്‍ താലൂക്കില്‍ 187.07 ഭൂമി മുന്‍ ഭൂവുടമകള്‍ക്ക് തിരികെ നല്‍കാനുള്ള തീരുമാനം നിയമലംഘനമാണ്. ഇത് റദ്ദാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.
Post Your Comments