Latest NewsKerala

നിയമനം പെട്ടെന്നാക്കാന്‍ സെന്‍കുമാറിന്റെ കത്ത്: കുലുങ്ങാതെ സര്‍ക്കാര്‍, നിയമനം വൈകിപ്പിക്കുന്നു

തിരുവനന്തപുരം: കോടതി വിധി അനുകൂലമായി വന്നിട്ടും ടിപി സെന്‍കുമാറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മുഖം തിരിക്കുന്നു. നിയമനം എത്രയും വേഗം ആക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. എന്നാല്‍, തീരുമാനം മനപൂര്‍വ്വം സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്നാണ് പറയുന്നത്.

നിയമോപദേശം തേടി നിയമനം വൈകിപ്പിക്കാനാണ് നീക്കം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നിര്‍ണ്ണായകമാകും. സെന്‍കുമാറിന്റെ നിയമനം പരമാവധി നീട്ടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആലോചന. തന്നെ എത്രയും പെട്ടെന്നു സംസ്ഥാന പൊലീസ് മേധാവി ആയി നിയമിക്കണമെന്ന ഒറ്റ വരി കത്താണ് സെന്‍കുമാര്‍ നല്‍കിയത്.

എന്നാല്‍, മറുപടിയൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിയമപരമായ നടപടികള്‍ പരിശോധിക്കാന്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ അഭിഭാഷകരോടു നിര്‍ദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജന്‍ പറഞ്ഞു. വിധി നടപ്പാക്കുമോ അതോ റിവിഷന്‍ ഹര്‍ജി നല്‍കുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കിയില്ല.

റിവിഷന്‍ ഹര്‍ജി നല്‍കി തീരുമാനം പരമാവധി വൈകിപ്പിക്കുകയെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളത്. സര്‍ക്കാര്‍ മനപൂര്‍വ്വം വൈകിപ്പിക്കുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് സെന്‍കുമാര്‍ കത്ത് നല്‍കിയത്. ജൂണ്‍ 30 വരെ മാത്രമേ സെന്‍കുമാറിനു കാലാവധിയുള്ളു. അതിനു ശേഷം ഇഷ്ടമുള്ള ഡിജിപിയെ ഈ പദവയില്‍ സര്‍ക്കാരിനു നിയമിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button