Latest NewsKeralaNews

ആർ എം പി പ്രവർത്തകന്റെ കാലുകൾ ഇരുമ്പു വടി കൊണ്ട് തല്ലിയൊടിച്ചു

 

വടകര: ഒഞ്ചിയത്ത് ആർ എം പി പ്രവർത്തകന്റെ കാലുകൾ ഇരുമ്പു വടി കൊണ്ട് തല്ലിയൊടിച്ചു. തിങ്കളാഴ്ച രാത്രിയാണ് ആര്‍എംപി പ്രവര്‍ത്തകരായ ധനേഷിനും വിഷ്ണുവിനും നേരെ ആക്രമണം ഉണ്ടായത്. വിഷ്ണുവിനാണ് ഇരുമ്പു വടി കൊണ്ടുള്ള അടിയേറ്റു കാലുകൾക്കു പരിക്കേറ്റത്. ടി പി ചന്ദ്രശേഖരൻ അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി സിപിഎം ആക്രമണം അഴിച്ചു വിടാൻ ശ്രമിക്കുകയാണെന്ന് കെ കെ രമ ആരോപിച്ചു.

ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തോട് അനുബന്ധിച്ച്‌ പ്രദേശത്ത് ആര്‍എംപി പ്രവര്‍ത്തകര്‍ പതിപ്പിച്ചിട്ടുള്ള പോസ്റ്ററുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചതായും രമ ആരോപിച്ചു. എന്നാൽ രമയുടെ ആരോപണം സിപിഎം ജില്ലാ നേതൃത്വം നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button