
ന്യൂഡല്‍ഹി : ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തോല്‍വി സംഭവിച്ചതിനെ തുടര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി രാജി വെച്ചു. കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയാണ് പാര്‍ട്ടി ചുമതലയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നറിയിച്ചുള്ള രാജിക്കത്ത് അദ്ദേഹം ദേശീയനേതൃത്വത്തിന് കൈമാറി. അജയ് മാക്കന്‍ ഡല്‍ഹി പി.സി.സി അധ്യക്ഷസ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഫലം വ്യക്തിപരമായി നിരാശപകരുന്നതാണെന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും മാക്കന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Post Your Comments