ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൃഷ്ണന്റെ കാലത്തും പണരഹിത ഇടപാടുകള്‍ നടന്നിരുന്നുവെന്ന് യോഗി ആദിത്യനാഥ് പറയുന്നു.
കൃഷ്ണന്റെ ബാലകാല്യ സുഹൃത്തായ കുചേലന്‍ സഹായം അഭ്യര്‍ത്ഥിച്ച് കൃഷ്ണന്റെ അടുത്തെത്തിയപ്പോള്‍ സഹായമായി അദ്ദേഹം പണം നല്‍കിയിരുന്നില്ല. പണരഹിത സാമ്പത്തിക ഇടപാടുകള്‍ 5,000 വര്‍ഷങ്ങള്‍ക്കു മുമ്പ് സുഗമമായി നടന്നിരുന്നു. പിന്നെന്തുകൊണ്ട് ഇപ്പോള്‍ ആയി കൂടായെന്നും യോഗി ആദിത്യനാഥ് ചോദിക്കുന്നു.
മറ്റു സമ്മാനങ്ങള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍ കുചേലന്‍ ഒരുപിടി അവലുമായിട്ടാണ് കൃഷ്ണനെ കാണാന്‍ എത്തിയത്. കൃഷ്ണനില്‍നിന്നു സഹായം അഭ്യര്‍ഥിക്കാന്‍ കുചേലന്റെ മനസ് അനുവദിച്ചതുമില്ല. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ തന്റെ കുടില്‍ കൊട്ടാരമായിരിക്കുന്നതാണ് കുചേലന്‍ കണ്ടത്. അന്നു നടന്നത് പണരഹിത കൈമാറ്റമാണെന്നും യോഗി ആദിത്യനാഥ് പറയുന്നു.
Post Your Comments