കണ്ണൂര്‍: പശുവിന്റെ പാല്‍ കുടിച്ച നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പശുവിന് പേ ഇളകിയെന്ന സംശയത്തെതുടര്‍ന്നാണ് 26പേര്‍ ചികിത്സ തേടിയത്. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് നെടുവോട്ട് പള്ളിക്ക് സമീപമാണ് സംഭവം. മുജീബിന്റെ പശുവിന്റെ പാല്‍ കുടിച്ചവരാണ് ചികിത്സ തേടിയത്.
ഈ പശുവിന്റെ കുട്ടിയെ കഴിഞ്ഞ ദിവസം കീരി കടിച്ചിരുന്നു. തുടര്‍ന്ന് പശുക്കിടാവിന് പേ ഇളകിയതായി നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് പശുവിന്റെ പാല്‍ കുടിച്ചവര്‍ ചികിത്സ തേടിയത്.
Post Your Comments