തിരുവനന്തപുരം : എം എം മണിയുടേത് നാടന്‍ ശൈലിയെന്നു മുഖ്യമന്ത്രി പിണറായി വിജയന് . രാഷ്ടീയക്കാര്‍ അതിനെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചതിനെതിരെ വീണ്ടും മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചു. കുരിശ് പൊളിച്ചത് പൊലീസ് അറിയാതെയാണെന്ന് പിണറായി വിജയന് പറഞ്ഞു.
അതേസമയം നിയമസഭയില്‍ മന്ത്രി എം എം മണിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുന്നു. മണിയുടെ വിശദീകരണം തടസ്സപ്പെടുത്തിയാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്. വിമര്‍ശനം ഉന്നയിക്കുമുന്പ് എങ്ങനെ വിശദീകരണം നല്‍കുമെന്ന് രമേശ് ചെന്നിത്തല. കീഴ്വഴക്കങ്ങള് ലംഘിക്കരുതെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments