ന്യൂഡല്‍ഹി: 25 ഓളം സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഛണ്ഡീഗഡ് മാവോയിസ്റ്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തി. സി.പി.ഐ മാവോയിസ്റ്റിന്റെ സായുധ വിഭാഗം കമാന്‍ഡറായ ഹിദ്മയാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
രഹസ്യാന്വേഷണ വിഭാഗത്തിനാണ് വിവരം ലഭിച്ചത്. സുഖ്മബീജാപ്പൂര് മേഖലയിലെ സി.പി.ഐ മാവോയിസ്റ്റിന്റെ ഒന്നാം ബറ്റാലിയനെ നയിക്കുന്നത് 25കാരനായ ഹിദ്മയാണ്. സുരക്ഷാ സേനയ്ക്കെതിരെ ബസ്തറില്‍ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തയാളാണ് ഹിദ്മ.
2013ല്‍ ജീരംവാലിയില് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹം ആക്രമിച്ച സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇയാളുടെ തലയ്ക്ക് സര്‍ക്കാര്‍ 40 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments