Latest NewsNewsIndia

ചേതന്‍ ഭഗതിന്റെ പ്രശസ്ത നോവല്‍ പാഠ്യവിഷയമാകുന്നു

ഡൽഹി: ചേതന്‍ ഭഗതിന്റെ പ്രശസ്ത നോവല്‍ ഡൽഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാകുന്നു. ‘ഫൈവ് പോയിന്റ് സംവണ്‍’ എന്ന നോവലാണ് പാഠ്യവിഷയമാകുന്നത്. സിബിസിഎസിയുടെ കീഴില്‍ പഠിക്കുന്ന രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് പോപ്പുലര്‍ ലിറ്ററേച്ചര്‍ പേപ്പറായി ചേതന്‍ ഭഗതിന്റെ ഈ ജനപ്രിയ കൃതി സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലീഷ് ഇതര വിദ്യാര്‍ത്ഥികള്‍ക്കാകും ഓപ്പണ്‍ കോഴ്‌സായി ഫൈവ് പോയിന്റ് സംവണ്‍ നോവല്‍ ഉള്‍പെടുത്തിയിരിക്കുന്നത്. എന്നാല്‍ യുവാക്കള്‍ഏറ്റെടുത്ത ചേതന്‍ ഭഗത് നോവല്‍ പാഠ്യവിഷയത്തില്‍ ഉള്‍പെടുത്തിയതില്‍ അധ്യാപകര്‍ അതൃപ്തി പ്രകടിപ്പിച്ചു.

ജനപ്രിയ സാഹിത്യകൃതി എന്നതിന് അതിന്റേതായ സമ്പൂര്‍ണ്ണത ആവശ്യമാണ്. ഫൈവ് പോയിന്റെ് സംവണ്‍ എന്ന കൃതിക്ക് ഇത്തരമൊരു യോഗ്യതയുണ്ടെന്ന് തോന്നുന്നില്ലെന്ന് ഖല്‍സാ കോളെജ് അധ്യാപകന്‍ കുല്‍ജിത്ത് സിംഗ് വ്യക്തമാക്കി. ഒരു പക്ഷേ നോവല്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകമായിരിക്കാം എന്നാല്‍ നോവല്‍ സിലബസില്‍ ഉള്‍പെടുത്താനുള്ള നിലവാരം പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെ കെ റൗളിംഗിന്റെ ഹാരി പോര്‍ട്ടര്‍, ലൂസിയ മരിയ അല്‍ക്കോട്ടിന്റെ ലിറ്റില്‍ വുമണ്‍, അഗാതാ ക്രിസ്റ്റിയുടെ മര്‍ഡര്‍ ഒണ്‍ ദി ഓറിയന്റ് എകസ്പ്രസ് എന്നീ കൃതികളും ഫൈവ് പോയിന്റ് സംവണിനൊപ്പം സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

2014ല്‍ പുറത്തിറങ്ങിയ ഫൈവ് പോയിന്റ് സംവണിനെ ആസ്പദമാക്കി ചിത്രീകരിച്ച ആമീര്‍ ഖാന്‍ ചിത്രം ത്രീ ഇഡിയറ്റ്‌സ് അനേകം റെക്കോര്‍ഡുകള്‍ മറികടക്കുകയും, ഏറെ പ്രേക്ഷക പ്രീതി നേടുകയും ചെയ്തിരുന്നു. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ നിര്‍ബന്ധിതരായ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് നോവലിന്റെ ആധാരം.

shortlink

Post Your Comments


Back to top button