NewsIndia

ബാബാ രാംദേവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു ; സന്ദേശത്തിന് പിന്നിലുള്ള സത്യാവസ്ഥ ഇങ്ങനെ

മുംബൈ: യോഗ ഗുരു ബാബാ രാംദേവിന് അപകടമുണ്ടായതായും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായുമുള്ള ചിത്രങ്ങൾ ഉൾപ്പെടെയുള്ള സന്ദേശങ്ങൾ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നു. സന്ദേശം സത്യമാണെന്ന് കരുതി നിരവധി പേർ ഇത് ഷെയർ ചെയ്യുന്നുമുണ്ട്. 2011ല്‍ ബാബാ രാംദേവിനുണ്ടായ ഒരു അപകടത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അന്ന് ബീഹാറില്‍ ഉണ്ടായ അപകടത്തില്‍ രാംദേവിന് പരിക്കേറ്റിരുന്നു. ആ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

സദസ്യ സില്ലാ പരിഷത്ത് എന്നെഴുതിയ നമ്പര്‍പ്ലേറ്റുള്ള വാഹനത്തിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. രാംദേവിന് പുറമേ മറ്റ് നാലുപേര്‍ക്കുകൂടി പരിക്കേറ്റതായി സന്ദേശങ്ങളിൽ പറയുന്നുണ്ട്. വാര്‍ത്തയും ചിത്രങ്ങളും വൈറലായതോടെ മുംബൈ-പൂനെ ഹൈവേയില്‍ ഇത്തരത്തില്‍ ഒരു അപകടവും നടന്നിട്ടില്ലെന്ന വിശദീകരണവുമായി ഹൈവേ കണ്ട്രോള്‍ ഓഫീസര്‍മാരും രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button