മുംബൈ•അവാര്‍ഡ് ദാന ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുന്നുവെന്ന തന്റെ റെക്കോര്‍ഡ് ബോളിവുഡ് താരം അമീര്‍ഖാന്‍ തന്നെ ഭേദിച്ചു. മുംബൈയില്‍ നടന്ന ദിനാനന്ത് മങ്കേഷ്കര്‍ അവാര്‍ഡ് ചടങ്ങിലാണ് താരം വീണ്ടും എത്തിയത്.
ഇന്ത്യയുടെ വനംമ്പാടി ലതാ മങ്കേഷ്കറിന്റെ പിതാവിന്റെ 75 ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ദംഗലിലെ അത്യുജ്ജല പ്രകടനത്തിന് താരം വിശേഷ് പുരസ്കാരം ഏറ്റുവാങ്ങി. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആണ് അമീറിന് പുരസ്കാരം സമ്മാനിച്ചത്. ലതാ മങ്കേഷ്കറും വേദിയില്‍ സന്നിഹിതയായിരുന്നു.
16 വര്‍ഷം മുന്‍പ് ലഗാന് മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ച സമയത്തായിരുന്നു അമീര്‍ഖാന്‍ ഒടുവില്‍ ഒരു അവാര്‍ഡ് ദാന വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
Post Your Comments