ബെംഗളൂരു: കുഴല്‍ക്കിണറില്‍ വീണ ആറുവയസ്സുകാരി കാവേരി മരിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ ശനിയാഴ്ച വൈകുന്നേരം കുഴല്‍ക്കിണറില്‍ വീണ കുട്ടിയാണ് മരിച്ചത്. രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്. അപകടംനടന്ന് 56 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
തിങ്കളാഴ്ച രാത്രി 11.30 ഓടെ കാവേരി മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അറിയിച്ചു. അത്താണി താലൂക്ക് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയത് ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കുട്ടി കുടുങ്ങിക്കിടക്കുന്ന 30 അടി താഴ്ചയില്‍ സമാന്തരമായി കുഴിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്.
സഹോദരങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കുകയായിരുന്ന കാവേരി ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍വീണത്. കര്‍ഷകനായ ശങ്കര്‍ ഹിപ്പരാഗി എന്നയാളുടെ സ്ഥലത്താണ് കുഴല്‍ക്കിണര്‍ സ്ഥിതിചെയ്യുന്നത്. 400 അടി താഴ്ചയുള്ള കുഴല്‍ക്കിണര്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചതാണ്. അപകടംനടന്നപ്പോള്‍ മുതല്‍ ശങ്കര്‍ ഒളിവിലാണ്.
Post Your Comments