ന്യൂഡല്‍ഹി: ചട്ടവിരുദ്ധമായാണ് നിയമനങ്ങള്‍ നടത്തുന്നതെന്ന് സുപ്രീംകോടതി. ഇങ്ങനെ പോയാല്‍ ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
സെന്‍കുമാറിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് കടുത്ത അനീതിയെന്ന് കോടതി പറഞ്ഞു. ‘അണ്‍ഫെയര്‍ ട്രീറ്റ്‌മെന്റ്’ എന്ന വാക്കാണ് കോടതി ഇതിനായി ഉപയോഗിച്ചത്. സെന്‍കുമാറിന്റെ സ്ഥാനമാറ്റത്തിന് നിദാനമായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍, മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഉദ്യോഗസ്ഥന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇത്രയും കടുത്ത ഭാഷ കോടതി ഉപയോഗിച്ചത് മുന്‍പ് കേട്ടിട്ടില്ലെന്ന് ടി.പി.സെന്‍കുമാറിന്റെ അഭിഭാഷകനായ ഹാരിസ് ബീരാന്‍ പറയുന്നു. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റാന്‍ സര്‍ക്കാര്‍ പറഞ്ഞ രണ്ടു കാരണങ്ങളും നിലനില്‍ക്കില്ലെന്നാണ് വിധിയില്‍നിന്നു വ്യക്തമാകുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു.
Post Your Comments