
അബുദാബി: നാഷണല്‍ ബാങ്ക് ഓഫ് അബുദാബി(എന്‍ബിഎഡി) യുടെ പേര് മാറ്റാന്‍ അംഗീകാരം ലഭിച്ചു. യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ എന്ബിഎഡിക്ക് അനുയോജ്യമായ പേര് തന്നെയാണ് നിര്‍ദ്ദേശിച്ചിരുന്നത്. ‘ഫസ്റ്റ് അബുദാബി ബാങ്ക്’ എന്ന പേരില്‍ അറിയപ്പെടും.
ഏപ്രില്‍ രണ്ടിന് നടന്ന ബാങ്ക് ഡയറക്ടേഴ്സ് യോഗത്തിലാണ് പുതിയ പേര് നിര്‍ദ്ദേശിച്ചത്. ഇന്നു നടന്ന ഷെയര്‍ഹോള്‍ഡേഴ്സിന്റെ പൊതുസമ്മേളനത്തിനിടെ പുതിയ പേരിന് അംഗീകാരം നല്‍കുകയായിരുന്നു. പുതിയ പേര് ഞങ്ങളുടെ യൂണിയനെയും, അബുദാബിയിലെ സാമ്പത്തിക വികസനത്തിന് പിന്തുണ നല്കുന്ന ഒരു ശക്തമായ ധനകാര്യ സ്ഥാപനമെന്ന രീതിയിലും പ്രതിനിധീകരിക്കുന്നുവെന്ന് കമ്പനിയുടെ സിഇഒ വ്യക്തമാക്കുന്നു.
പുതിയ പേര് ഭാവിയിലേക്കുള്ള വളര്‍ച്ചയെ സൂചിപ്പിക്കുന്നുവെന്നും എല്ലാവരും ഇതിനൊപ്പം നിന്ന് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്നും അദ്ദേഹം പറയുന്നു.
Post Your Comments