Latest NewsIndiaNews

‘ഇന്ത്യ’ക്ക് മോദിയുടെ പിറന്നാൾ ആശംസ

ന്യൂഡല്‍ഹി: ഇന്ത്യയെ തേടി ഇന്ത്യയില്‍ നിന്ന് ഒരു പിറന്നാള്‍ സംന്ദേശം. ഞായറാഴ്ച രണ്ടാം പിറന്നാള്‍ ആഘോഷിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ്സിന്റെ മകള്‍ ഇന്ത്യയെ തേടിയാണ് പിറന്നാള്‍ സന്ദേശം എത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. ‘ഹാപ്പി ബെര്‍ത്ത് ഡേ ഇന്ത്യ, ഫ്രം ഇന്ത്യ’ എന്ന മോദി ട്വിറ്ററില്‍ കുറിച്ച ആശംസ 12 മണിക്കൂറിനുള്ളില്‍ 6,300 പേര്‍ റീട്വീറ്റ് ചെയ്യപ്പെട്ടു.

ഇന്ത്യ 2015ല്‍ മുംബൈയിലെ ഒരു ആശുപത്രിയിലാണ് ജനിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിംഗ് കോച്ചായി പ്രവര്‍ത്തിച്ചിരുന്ന റോഡ്‌സ് ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചിരുന്നു. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും ഇഷ്ടപ്പെടുന്നു റോഡ്‌സ് ആ ഇഷ്ടത്തിന്റെ പേരിലാണ് മകള്‍ക്ക് ഇന്ത്യ എന്ന നല്‍കിയത്.

മകളുടെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ അവളോടൊപ്പമുള്ള ചിത്രം റോഡ്‌സ് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതിന് മറുപടിയായാണ് നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പിറന്നാള്‍ സന്ദേശം ഇന്ത്യയെ തേടി എത്തിയത്. തുടര്‍ന്ന് മോദിക്ക് നന്ദി പറഞ്ഞ റോഡ്‌സ് കുഞ്ഞ് ‘ഇന്ത്യ’ അവളുടെ ജന്മദേശത്തിന്റെ പേരില്‍ അനുഗ്രഹീതയായിരിക്കുകയാണെന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button