ഹിന്ദുമത വിശ്വാസ പ്രകാരം ഏറ്റവും മംഗളകരമായ ദിനങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ. വൈശഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആയി ആഘോഷിക്കുന്നത്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഏറ്റവും ശുഭകരമായ ദിനമാണിത്.
അക്ഷയ തൃതീയയിലെ അക്ഷയ എന്ന വാക്കിനര്‍ത്ഥം ഒരിക്കലും അവസാനിക്കാത്തത് അല്ലെങ്കില്‍ കാലത്തിന് നശിപ്പിക്കാന്‍ കഴിയാത്തത് എന്നാണ്. പേര് സൂചിപ്പിക്കും പോല തന്നെ അക്ഷ തൃതീയ ദിനത്തില്‍ നിങ്ങള്‍ എന്ത് തുടങ്ങിയാലും പത്ത് മടങ്ങ് ഗുണം ലഭിക്കും.
ആളുകള്‍ ഈ ദിനത്തില്‍ ദാന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാറുണ്ട്. ജന്മ നക്ഷത്രത്തിനും രാശിക്കും അനുസരിച്ച് നിര്‍ദ്ദേശിക്കുന്ന വസ്തുക്കള്‍ ഈ ദിനത്തില്‍ ദാനം ചെയ്യുന്നതിലൂടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ കഴിയും. അതുപോലെ അക്ഷയ തൃതീയ ദിനത്തില്‍ തുടങ്ങുന്ന ഏത് സംരംഭവും വിജയിക്കുമെന്നാണ് വിശ്വാസം.
വിവാഹങ്ങള്‍ക്ക് ഏറ്റവും മംഗളകരമായ ദിനമാണ് അക്ഷയ തൃതീയ എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ വിവാഹം കഴിക്കുന്നവര്‍ തമ്മിലുള്ള ബന്ധം വളരെ ദൃഢമായിരിക്കും. അവരുടെ ജീവിതത്തില്‍ ശാന്തിയും സമാധാനവും എന്നും നിറഞ്ഞു നില്‍ക്കും.
അക്ഷയ തൃതീയ പുണ്യദിനമായി മാറിയതിന് പിന്നില്‍ മഹാവിഷ്ണുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യമുണ്ട്. അക്ഷയ തൃതീയ ദിനമാണ് മഹാവിഷ്ണു പരശുരാമനായി ഭൂമിയില്‍ അവതാരമെടുക്കാന്‍ തിരഞ്ഞെടുത്ത ദിനം എന്നാണ് വിശ്വാസം . മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമന്‍. ജമദഗ്നി മഹര്‍ഷിയുടെയും രേണുകയുടെയും മകനായി ബ്രാഹ്മണ കുലത്തിലാണ് പരശുരാമന്റെ ജനനം. ബ്രാഹ്മണനായിട്ടാണ് ജനിച്ചതെങ്കിലും അധമരായ ക്ഷത്രിയരെ വധിച്ച് ഭൂമിയെ ശുദ്ധീകരിക്കുമെന്ന് പരശുരാമന്‍ പ്രതിജ്ഞ എടുത്തു. ഇത് അസാധാരണമാണ്. ബ്രാഹ്മണര്‍ ഒരു സാഹചര്യത്തിലും രക്തം ഒഴുക്കാന്‍ തയ്യാറാവില്ല. പുരാണങ്ങളില്‍ പറയുന്നത് പരശുരാമന്‍ കടലില്‍ മഴുവെറിഞ്ഞ് വീണ്ടെടുത്തതാണ് കേരളം എന്നാണ്.
പുണ്യ നദിയായ ഗംഗ സ്വര്‍ഗ്ഗത്തിലെ ക്ഷീരപഥത്തിലാണ് കാണപ്പെട്ടിരുന്നത്. ഭഗീരഥ മഹാരാജാവ് തപസ്സ് ചെയ്തതിനെ തുടര്‍ന്ന് ഗംഗ ഭൂമിയിലെക്കെത്തി. ഇത് അക്ഷയ തൃതീയ ദിനത്തിലാണ് സംഭവിച്ചത് എന്നൊരു ഐതീഹ്യമുണ്ട് . അത് ഈ ദിനത്തിന്റെ പുണ്യം ഉയര്‍ത്തുന്നു. അക്ഷയ തൃതീയ ദിനത്തില്‍ ഗംഗ ജലത്തില്‍ സ്‌നാനം ചെയ്യുന്നതിന്റെ പ്രാധാന്യം ഇതാണ് .
ദക്ഷിണേന്ത്യയിലെ വിശ്വാസ പ്രകാരം കുബേരന്‍ ധനത്തിനും സമ്പത്തിനുമായി ലക്ഷ്മീ ദേവിയോട് പ്രാര്‍ത്ഥിച്ചത് അക്ഷയ തൃതീയ ദിനത്തിലാണ് എന്നാണ്. അതിന്റെ ഫലമായി കുബേരന്‍ അതി സമ്പന്നനാവുകയും സമ്പത്തിന്റെ ദേവനായി മാറുകയും ചെയ്തു. അക്ഷയ തൃതീയ ദിനത്തില്‍ ദക്ഷിണേന്ത്യക്കാര്‍ ആദ്യം മഹാവിഷ്ണുവിനെയും പിന്നീട് ലക്ഷ്മീ ദേവിയെയും ആരാധിക്കും. ലക്ഷ്മീ യന്ത്രം പൂജിക്കുകയും ചെയ്യും. മഹാവിഷ്ണുവിന്റെയും ലക്ഷ്മീദേവിയുടെയും വിഗ്രഹങ്ങള്‍ക്ക് ഒപ്പം കുബേരന്റെ വിഗ്രങ്ങളും ഈ ദിനത്തില്‍ ആരാധിക്കുന്നത് കാണാന്‍ കഴിയും.
Post Your Comments