Latest NewsNewsIndiaUncategorized

വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഹെഡ് കോണ്‍സ്റ്റബിള്‍ തള്ളിതാഴെയിട്ടു- പ്രശ്നം കസേരയെ ചൊല്ലിയുള്ള തർക്കത്തിനിടെ

 ഭോപ്പാൽ : കസേരയെ ചൊല്ലിയുള്ള തർക്കം മൂലം പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ.ഭോപ്പാലിലെ സത്‌ന ജില്ലയിലെ കൊൽഗവാൻ പോലീസ് സ്റ്റേഷനിലാണ് കസേരത്തർക്കം രൂക്ഷമായി വനിതാ പോലീസിനെ കസേരയിൽ നിന്ന് വലിച്ചിട്ടു മർദ്ദിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വനിതാ എ എസ് ഐക്ക് അനുവദിച്ച കസേരയിൽ ആണ് ഹെഡ് കോൺസ്റ്റബിൾ കയറിയിരിക്കുന്നത്. എ എസ് ഐ ആയ ബേബി തരന്നമിനെ ഹെഡ് കോൺസ്റ്റബിൾ രാജേന്ദ്ര തിവാരി മർദ്ദിച്ചതെന്നാണ് ആരോപണം.ഒരുമാസമായി തിവാരി നേരത്തെ വന്നു തനിക്കനുവദിച്ച  കസേരയിൽ ഇരിക്കുകയും ആവശ്യപ്പെട്ടാൽ മാത്രം ഒഴിഞ്ഞു തരികയും ചെയ്തിരുന്നെന്നാണ് വനിതാ എ എസ് ഐ പറയുന്നത്.

എന്നാൽ മൂന്നു ദിവസമായി ആവശ്യപ്പെട്ടാലും ഒഴിഞ്ഞു തരാത്തതിനെ തുടർന്നാണ് വാക്കു തർക്കം ഉണ്ടായത്. തുടർന്ന് തന്റെ കൈ പിടിച്ചു തിരിക്കുകയും തന്നെ തള്ളി താഴെയിടുകയും മർദ്ദിക്കുകയും ചെയ്തു എന്നാണു ബേബി ആരോപിക്കുന്നത്. കരഞ്ഞ് കൊണ്ട് പുറത്തേക്കോടിയ വനിതാ പോലീസിനെ സഹപ്രവർത്തകർ ആശ്വസിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത് . സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button