മഞ്ഞനിറമുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്ന് പൊതുവെ പറയപ്പെടാറുണ്ട്. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മഞ്ഞ നിറം പോലുള്ള നിറങ്ങളുള്ള ആഹാരങ്ങളില്‍ ധാരാളം കരോട്ടിനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്നുണ്ടാവുന്ന കാഴ്ചപ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കാനും മാക്രോലര്‍ ഡിസെന്ററേഷന്‍ എന്ന കണ്ണിലെ അപകടസാധ്യത കുറയ്ക്കാനും ഇവയ്ക്കാകും.
ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് കോശങ്ങളിലെ ഓക്സിഡന്റ് നഷ്ടത്തെ തടയുന്നു. ബീറ്റാ-ക്രിപ്റ്റോക്ലാന്തന്, വിറ്റാമിന്‍ സി എന്നീ ഘടകങ്ങൾ കോശങ്ങളുടെ സംരക്ഷണത്തിന് സഹായിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ക്യാൻസർ സാധ്യത കുറയ്ക്കാനും മഞ്ഞ നിറത്തിലുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും കഴിയും.
Post Your Comments