തിരുവനന്തപുരം: എംഎം മണിയുടെ അശ്ലീല പരാമര്‍ശത്തിനെതിരെ സിപിഎം ഒന്നടങ്കം രംഗത്തെത്തി. പിണറായി വിജയനു പിന്നാലെ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനും മണിയെ വിമര്‍ശിച്ചു. മണി ചെയ്തത് തെറ്റെന്ന് വിഎസ് പറഞ്ഞു.
സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ ശക്തമായി എതിര്‍ക്കുന്നു. അവകാശത്തിനുവേണ്ടി പോരാടിയവരെയാണ് മണി അധിക്ഷേപിച്ചത്. ദേവികുളം സബ് കളക്ടര്‍ക്കെതിരെ മന്ത്രി മണി നടത്തിയ അധിക്ഷപ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും വിഎസ് വ്യക്തമാക്കി.
മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയിലെ സമരക്കാര്‍ക്ക് സമരസമയത്ത് കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മന്ത്രി എംഎം മണിയുടെ പരിഹാസം.
Post Your Comments