ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത് അമേരിക്ക-ഉത്തര കൊറിയ പ്രശ്‌നമാണ്. ഒരു യുദ്ധത്തിനുള്ള സാധ്യത ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ലോകരാഷ്ട്രങ്ങള്‍. അമേരിക്ക ഇവിടെ അണുബോംബിടാന്‍ വരെ മടിക്കില്ലെന്നും ആശങ്കകളുയരുന്നുണ്ട്. ഈ അവസരത്തില്‍ അണുബോംബ് വീണാല്‍ എത്ര പേര്‍ മരിക്കും…? അയല്‍രാജ്യങ്ങളെ എങ്ങനെ ബാധിക്കും…? തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. അമേരിക്കയുടെ ഏറ്റവും വലിയ ആണവായുധമായ മദര്‍ ഓഫ് ആള്‍ ന്യൂക്ലിയര്‍ ബോംബ് ഉത്തരകൊറിയയില്‍ ഇടാനുള്ള സാധ്യതയാണ് ശക്തമാകുന്നത്.
ഉത്തരകൊറിയന്‍ പ്രസിഡന്റും സ്വേച്ഛാധിപതിയുമായ കിം ജോന്‍ഗ് ഉന്‍ ആയുധ പരീക്ഷണങ്ങളുമായി ധിക്കാരപരമായി മുന്നോട്ട് നീങ്ങുന്നത് തുടരുകയും തല്‍ഫലമായി യുഎസ് പ്രസിഡന്റ് ട്രംപ് അവിടെ ബോംബിടുകയും ചെയ്താല്‍ ഏതാണ്ട് 2,354,690 പേര്‍ മരിക്കുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ഇതിന് പുറമെ ബോംബ് വീഴുന്നതിനെ തുടര്‍ന്ന് 616,070 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യുമെന്നാണ് പ്രവചനം. കൂടാതെ മറ്റ് നാല് മില്യണ്‍ പേര്‍ക്ക് റേഡിയേഷന്‍ മൂലമുള്ള വിഷബാധയയുമനുഭവിക്കേണ്ടി വരും. ഇത്തരമൊരു ആക്രമണമുണ്ടായാല്‍ ഉത്തരകൊറിയയുടെ ലാന്‍ഡ് മാര്‍ക്കുകളില്‍ ചിലതായ കിം II സുന്‍ഗ് സ്റ്റേഡിയം, വിജയത്തിന്റെ കവാടം( imposing Arch of Triumph) തുടങ്ങിയവ നാമാവശേഷമാവുകയും ചെയ്യും.
ഈ ആണവബോംബ് തുടക്കത്തില്‍ 43.2 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും തുടക്കത്തില്‍ സര്‍വനാശം വിതയ്ക്കുന്നത്. തുടര്‍ന്ന് ഇതിന്റെ തെര്‍മല്‍ റേഡിയേഷന്‍ കാറ്റിലൂടെ 293 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിക്കുകയും ചെയ്യും. ഇത് സൗത്തുകൊറിയയെയും ജപ്പാനെയും ചൈനയിലെ ഷാന്‍ഗായ് പ്രദേശത്തെയും വരെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഈ അണുബോംബിന്റെ പ്രത്യാഘാതം മേഖലയിലെ തന്റെ സഖ്യരാജ്യങ്ങളെ ബാധിക്കാതിരിക്കാനായി കാറ്റ് വടക്കന്‍ ഭാഗത്തേക്ക് അടിക്കുന്നത് വരെ കാത്തിരുന്നാല്‍ അത് ചൈനീസ് പ്രസിഡന്റ് ജിന്‍പിന്‍ഗിനെ കോപകുലനാക്കുമെന്നുറപ്പാണ്.
സിറിയന്‍ എയര്‍സ്ട്രിപ്പ് ആക്രമിച്ചതിന് ശേഷം ജിന്‍പിന്‍ഗ് ട്രംപുമായി നല്ല സൗഹൃദത്തിലാണ്. ഇത്തരത്തില്‍ ബോംബിട്ടാല്‍ അത് ആ സൗഹൃദത്തെ ഉലയ്ക്കുമെന്നുറപ്പാണ്. കാറ്റ് കിഴക്കോട്ടാണ് വീശുന്നതെങ്കില്‍ അണുവികിരണം റഷ്യയിലെ വ്‌ളാദിസ്റ്റോക്ക് വരെ ചെന്നെത്താനും സാധ്യതയുണ്ട്. അമേരിക്ക ഇത്തരത്തില്‍ അണുബോംബിട്ടാല്‍ ഉത്തരകൊറിയ അത് കൈയും കെട്ടി നിന്ന് സഹിക്കില്ലെന്നുറപ്പാണ്. ഇതിന് പകരമായി കിം ജോന്‍ഗ് ഉന്‍ സിയോളിന് നേരെയോ അല്ലെങ്കില്‍ ലോസ് ഏയ്ജല്‍സിന് നേരെയോ അണുബോംബിടുമെന്നുമുള്ള ആശങ്കയുമുയരുന്നുണ്ട്.
ഉത്തരകൊറിയയുടെ അണ്വായുധ ശേഷി എത്രത്തോളമുണ്ടെന്ന് ഇതുവരെ വ്യക്തമാകാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ 2013ലും സമീപകാലത്തും ഉത്തരകൊറിയ നടത്തിയെന്ന് പറയപ്പെടുന്ന ആയുധ പരീക്ഷണങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ അവര്‍ക്ക് കടുത്ത നാശം വിതയ്ക്കാന്‍ സാധിക്കുമെന്നുറപ്പാണ്. ഉത്തരകൊറിയ 10 കിലോടണ്‍സുള്ള അണ്വായുധം ആകാശത്ത് നിന്നും സിയോളില്‍ പ്രയോഗിച്ചാല്‍ 77,670 പേര്‍ മരിക്കും. കൂടാതെ 268,590 പേര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്യും.
കിം ജോന്‍ഗ് ഉന്‍ അമേരിക്കയെ നേരിട്ടാക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു ആയുധം അമേരിക്കയ്ക്ക് നേരെ നോര്‍ത്ത് പസിഫിക്കിന് മുകല്‍ലൂടെ വരുമ്പോള്‍ തന്നെ അമേരിക്കന്‍ റഡാറുകള്‍ ഇത് തിരിച്ചറിഞ്ഞ് നശിപ്പിക്കാന്‍ സാധ്യതയേറെയാണെന്നും സൂചനയുണ്ട്.
എന്നാല്‍ ഇത് അമേരിക്കയിലെ ഡൗണ്‍ടൗണ്‍ ഏരിയയില്‍ വീണാല്‍ 86,710 പേര്‍മരിക്കും. 214,910 പേര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്യും. ഇതിന് പുറമെ ട്രംപ് ഉത്തരകൊറിയയില്‍ ഇടുന്ന അണുബോംബിന്റെ പ്രത്യാഘാതം ചൈനയെ ബാധിച്ചാല്‍ ചൈന ആണവായുധം പ്രതികാരപൂര്‍വം ന്യൂയോര്‍ക്കിന് നേരെ അയക്കുമെന്ന കടുത്ത ഭീഷണിയും ട്രംപിന് നേരെയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ 2,303,700 സിവിലിയന്മാര്‍ കൊല്ലപ്പെടും. ഇതിന് പുറമെ 9, 311,325 പേര്‍ക്ക് ആരോഗ്യത്തിന് കടുത്ത പ്രത്യാഘാതമുണ്ടാവുകയും ചെയ്യും. ത
ുടര്‍ന്ന് ബീജിംഗിന് നേരെ അമേരിക്ക തിരിച്ചടിച്ചാലുണ്ടാകുന്ന നാശം ന്യൂയോര്‍ക്കിലുണ്ടായതിനേക്കാള്‍ കൂടുതലായിരിക്കുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് 4,485,050 പേര്‍ കൊല്ലപ്പെടുകയും അഞ്ച് മില്യണ്‍ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യും. കൂടാതെ 13,599,93 പേര്‍ക്ക് റേഡിയേഷന്‍ മൂലമുള്ള പ്രത്യാഘാതം ദീര്‍ഘകാലം അനുഭവിക്കേണ്ടിയും വരും. ഇതിനെ തുടര്‍ന്ന് റഷ്യ ചൈനയെ പിന്തുണച്ച് അമേരിക്കക്കെതിരെ തിരിഞ്ഞാല്‍ സര്‍വനാശം വിതയ്ക്കുന്ന മറ്റൊരു ലോകമഹായുദ്ധത്തിന് തിരികൊളുത്തപ്പെടാനും സാധ്യതയുണ്ട്.
Post Your Comments