Latest NewsIndia

ക്യാന്‍സര്‍ രോഗി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി

ഹൈദരാബാദ്: ക്യാന്‍സര്‍ രോഗിയായി ചമഞ്ഞ് പലരുടെയും പൈസ അടിച്ചുമാറ്റിയ 22കാരി. ലക്ഷങ്ങളുടെ തട്ടിപ്പാണ് ഹൈദരാബാദ് സ്വദേശിനിയായ സാമിയ അബ്ദുള്‍ ഹഫീസ തട്ടിയെടുത്തത്. താന്‍ രോഗിയാണെന്നും തന്നെ സാമ്പത്തികമായി സഹായിക്കണമെന്നും പറഞ്ഞാണ് യുവതി തട്ടിപ്പ് നടത്തിയത്.

ഇതിനായി ഫേസ്ബുക്കില്‍ പേജുണ്ടാക്കിയും ക്രൗഡ് ഫണ്ടിംഗ് ഉപയോഗിച്ചുമാണ് സാമിയ തട്ടിപ്പ് നടത്തിയത്. സാമിയയുടെ പിതാവ് ഒരു ക്യാന്‍സര്‍ രോഗിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇവര്‍ ഈ പണം ചിലവഴിച്ചിട്ടില്ല. ഗോ ഫണ്ട് സാമിയ എന്നായിരുന്നു സാമിയയുടെ ഫേസ്ബുക്ക് പേജ്. ഇത് കണ്ട് ധനസഹായം നല്‍കിയ ഒരാള്‍ ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോഴാണ് കള്ളത്തരം വെളിച്ചത്തുവരുന്നത്.

തുടര്‍ന്ന് ഇയാള്‍ സാമിയയ്ക്ക് ധനസഹായം ചെയ്തവരെയെല്ലാം ഇക്കാര്യം അറിയിച്ചു. എല്ലാവരും കൂടി യുവതിക്കെതിരെ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സാമിയയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 24 ലക്ഷം രൂപയോളമാണ് സാമിയ പലരില്‍നിന്നായി തട്ടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button