Latest NewsIndia

പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു

ആഗ്ര: പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതികളെ മോചിപ്പിച്ചു. ആഗ്രയിലെ ഫത്തേപ്പുര്‍ സിക്രിയിലാണ് അതിക്രമം നടന്നത്. അഞ്ച് പ്രതികളാണ് രക്ഷപ്പെട്ടത്. രാത്രിയിലാണ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറിയത്. പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തകര്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു.

ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍പെട്ടവര്‍ക്കുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് ബജ്‌റംഗ് ദള്‍, വിഎച്ച്പി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മോചിപ്പിക്കണമൊവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ മാര്‍ച്ച് നടന്നിരുന്നു.

ഈ മാര്‍ച്ച് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ചു കയറി ഇവരെ മോചിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button