ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടു. മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സമരമാണ് പൊമ്പിളൈ ഒരുമൈ നടത്തിയത്. അത്തരത്തിലുള്ള സമരത്തിനെതിരെ മണി പ്രതികരിക്കേണ്ടതിങ്ങനെയല്ല.
ഇക്കാര്യം മണിയുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സമീപനം നല്ലതല്ലെന്ന് മന്ത്രി എ കെ ബാലനും പ്രതികരിച്ചിരുന്നു. മന്ത്രി എന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് എം എം മണി പറഞ്ഞതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
സമരം നടക്കുമ്പോള്‍ പൊമ്പിളൈ ഒരുമൈ കാട്ടില്‍ വേറെ പരിപാടിയിലായിരുന്നു. ഒരു ഡിവൈഎസ്പിയും ഉണ്ടായിരുന്നു. എല്ലാവരും കൂടെ കൂടി.. ഇതൊക്കെ ഞങ്ങള്‍ക്ക് അറിയാം. പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല..ഇതായിരുന്നു മണിയുടെ പരാമര്‍ശം.
Post Your Comments