തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ച് നീക്കിയത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമമാണെന്നും ദേവികുളം സബ് കളക്ടറെ ഊളംപാറയ്ക്കു വിടണമെന്നുമുള്ള എം എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയ.സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗും ആരംഭിച്ചു കഴിഞ്ഞു.
പാർട്ടി അനുഭാവികൾ പോലും സബ് കളക്ടറെ സപ്പോർട്ട് ചെയ്യുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. പലരും പ്രതിഷേധത്തിനൊപ്പം ട്രോളുകളും ഇറക്കി.കോന്തൻ എന്നും മറ്റും കളക്ടറെ മര്യാദയില്ലാതെ വിളിച്ചതിനെതിരെ കവലച്ചട്ടമ്പി മന്ത്രിയായാലും ഇങ്ങനെയിരിക്കും എന്നായിരുന്നു തിരികെ പരിഹാസം. ഐ എ എസ് എന്നത് ഏതൊരു കോന്തനും കിട്ടുന്ന എന്നൊന്നല്ല എന്നും എന്നാൽ മന്ത്രി പടം ഏതൊരു കോന്തനും കിട്ടുമെന്നും ചിലർ പരിഹസിച്ചു. ചില പോസ്റ്റുകൾ കാണാം:
Post Your Comments