ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറുണ്ടെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി രംഗത്ത്. വോട്ടിങ് മെഷീനല്ല പകരം കെജ്‌രിവാളിന്റെ നേതൃത്വത്തിനാണ് തകരാറെന്നു ബിജെപി പ്രതികരിച്ചു. അതെ സമയം ആം ആദ്മിയിൽ നിന്നും പിരിഞ്ഞുപോയി സ്വരാജ് ഇന്ത്യ പാർട്ടിയുണ്ടാക്കിയ യോഗേന്ദ്ര യാദവ് കെജ്‌രിവാളിനെ ചതിയൻ എന്നാണു വിശേഷിപ്പിച്ചത്.
കേജരിവാള്‍ നഗരത്തിലെ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുകയാണെന്നു യോഗേന്ദ്ര യാദവ് പറഞ്ഞു.അഹം ഭാവവും സ്വേഛാധിപത്യവും അധികാര മോഹവുമാണ് കേജരിവാളിനെ ചതിയനാക്കിയതെന്നും തെരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ട് നേടാനായില്ലെങ്കിൽ കെജ്‌രിവാൾ രാജിവെക്കണമെന്നും യാദവ് ആവശ്യപ്പെട്ടു.
കെജ്രിവാളിന്റെ ഭാഷ സൂചിപ്പിക്കുന്നത് അദ്ദേഹം അസ്വസ്ഥനാണ് എന്ന് ബി.ജെ.പി നേതാവ് സംബത് പത്ര പറഞ്ഞു.ഗോവയിലും പഞ്ചാബിലും മുഖ്യമന്ത്രിയാകാന്‍ പോയി. എന്നാല്‍ ഒരിടത്തും രക്ഷപെട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.ഡെങ്കുവിനും മാലിന്യക്കൂമ്പാരത്തിനും എതിരെ ഡൽഹിയിലെ ജനങ്ങൾ വോട്ട് ചെയ്യണമെന്ന് കെജ്‌രിവാൾ ആഹ്വാനം ചെയ്തിരുന്നു.
Post Your Comments