ബെംഗളൂരു: മുല്ലപൂവിനും റോസാപൂവിനും ചന്ദനത്തിനും ശേഷം കാപ്പി സ്റ്റാമ്പ് വിപണിയില്‍ എത്തുന്നു. മണപ്പിച്ചു നോക്കിയാല്‍ ഒന്നാന്തരം കാപ്പിപ്പൊടി വറുത്തുപൊടിക്കുമ്പോഴുള്ള മണം. തപാൽവകുപ്പും കോഫിബോർഡും ചേർന്നു തയാറാക്കിയ കാപ്പി സുഗന്ധമുള്ള സ്റ്റാംപ് ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു ബെംഗളൂരുവിൽ കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി മനോജ് സിൻഹ പ്രകാശനം ചെയ്യും.
നാസിക്കിലെ ഇന്ത്യൻ സെക്യൂരിപ്രസിൽ ഒരു ലക്ഷം കാപ്പി സ്റ്റാംപാണ് അച്ചടിച്ചത്. ഒരു ഷീറ്റിനു വില 100 രൂപ. 2006ൽ പുറത്തിറക്കിയ ചന്ദനസുഗന്ധമുള്ള സ്റ്റാംപ് 30 ലക്ഷം വിറ്റഴിഞ്ഞു. 2007ൽ റോസാപ്പൂവും 2008ൽ മുല്ലപ്പൂവും സ്റ്റാംപിൽ മണങ്ങളായി. 1973ൽ ഭൂട്ടാനാണ് ആദ്യമായി സുഗന്ധസ്റ്റാംപ് പുറത്തിറക്കിയത്.
Post Your Comments