തൃശൂർ: മൂന്നാർ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറിയ പ്രാർത്ഥനാ സംഘം സ്പിരിറ്റ് ഇൻ ജീസസിന്റെ വിചിത്ര ആരാധനാരീതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ഇവരുടെ രീതി വളരെ വ്യത്യസ്തമായതിനാൽ മറ്റ് പരമ്പരാഗത സഭക്കാർക്ക് ഇവരെ ഇഷ്ടമല്ല.ആത്മാവിനെ തിരികെ ഭൂമിയിലേക്ക് വിളിച്ചുവരുത്തി അവരുടെ പാപങ്ങൾ മോചിപ്പിക്കുമെന്നും അവരെ സംസാരിക്കുമെന്നും ഇവർ അവകാശവാദം ഉയർത്തുന്നുണ്ട്.
പൂർവപിതാക്കന്മാരുടെ പാപത്തിന്റെ ഫലം പിൻതലമുറകൾ അനുഭവിക്കുമെന്നും മരണശേഷവും മാനസാന്തരമുണ്ടെന്നും ഇവർ പ്രചാരണം നടത്തുന്നുണ്ട്. അന്തിമവിധി, സ്വർഗം, നരകം തുടങ്ങിയ കാര്യങ്ങളിൽ സഭയുടെ നിലപാടിനെതിരാണ് സ്പിരിറ്റ് ഇൻ ജീസസിന്റെ വിശ്വാസം. സൂര്യനെല്ലി മേരിലാൻഡിലെ ഗ്രോട്ടോയിൽ പ്രാർത്ഥനാശുശ്രൂഷകളും കർത്താവിന്റെ മലയിലേക്ക് ‘ ജപമാല റാലിയുമായിരുന്നു വിശ്വാസികളെ ആകർഷിക്കാനുള്ള വഴിയായി ഇവർ തിരഞ്ഞെടുത്തിരുന്നത്. കൂടാതെ ഒരാളിൽ നിന്ന് ഒരുലക്ഷത്തോളം രൂപ ഈടാക്കി 45 ഓളം പേരടങ്ങുന്ന സംഘത്തെ ഏഴ് വർഷമായി രാജ്യാന്തര തീർത്ഥാടനത്തിന് അയച്ചും ഇവർ പണം സമ്പാദിച്ചിരുന്നു. ടോം സക്കറിയ വെള്ളൂക്കുന്നേൽ ചീഫ് എഡിറ്ററായി പുറത്തിറക്കുന്ന ഇതാ എന്റെ അമ്മ’ എന്ന പുസ്തകത്തിൽ വിശുദ്ധനാട് തീർത്ഥാടനത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.
Post Your Comments