കൊല്ലം: റേഷന്‍കാര്‍ഡ് വിതരണത്തിലും സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണ്. ഭക്ഷ്യ ഭദ്രതാ പദ്ധതി പ്രകാരം തയ്യാറാക്കിയ പുതിയ റേഷന്‍കാര്‍ഡ് വില കുത്തനെ കൂട്ടി. മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ കാര്‍ഡിന് 50 രൂപയും മുന്‍ഗണനേതര വിഭാഗത്തിലുള്ളവര്‍ 100 രൂപയും നല്‍കണം.
മുന്‍ഗണനാ എ.എ.വൈ കാര്‍ഡുകള്‍ മഞ്ഞനിറത്തിലും മുന്‍ ഗണനാ വിഭാഗം കാര്‍ഡുകള്‍ പിങ്കു നിറത്തിലുമാണ്. പൊതുവിഭാഗത്തിലുള്ള സംസ്ഥാന സബ്സിഡി വിഭാഗത്തിനും മുന്‍ഗണന ഇതര വിഭാഗത്തിനും നീലകാര്‍ഡാണ്. പൊതു വിഭാഗത്തിന്റേത് വെള്ള നിറത്തിലാണ്. പുതിയ കാര്‍ഡ് വിതരണം കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച ആരംഭിക്കും.
2013ല്‍ പുതുക്കി നല്‍കേണ്ട കാര്‍ഡുകളാണ് ഇപ്പോള്‍ നാലു വര്‍ഷത്തിനുശേഷം പുതുക്കി നല്‍കുന്നത്. 1990 ല്‍ അഞ്ചു രൂപയായിരുന്നു വില ഈടാക്കിയിരുന്നത്. ഇത് 1995 ഒക്ടോബറില്‍ 7 രൂപയായി വര്‍ധിപ്പിച്ചു. പിന്നീട് 2009 ല്‍ ലാമിനേറ്റ് ചെയ്ത് നല്‍കിയ റേഷന്‍ കാര്‍ഡിന് 15 രൂപയായിരുന്നു വില. ഇന്നിത് 100 രൂപ വരെ എത്തിയിരിക്കുകയാണ്. ആകെ 72.86 കോടി രൂപ റേഷന്‍ കാര്‍ഡിന്റെ വില ഇനത്തില്‍ സര്‍ക്കാരിന്റെ ഖജനാവില്‍ എത്തുമെന്നാണ് കണക്ക്.
Post Your Comments