
മുംബൈ: 352 യാത്രക്കാരുമായി വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് വിമാനം. ആംസ്റ്റർഡാമിൽനിന്ന് ടോറന്റോയിലേക്കു പുറപ്പെട്ട വിമാനത്തിന്റെ വാൽ നിലത്തിടിക്കുകയായിരുന്നു. തുടർന്ന് പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.337 യാത്രക്കാരും 15 വിമാന ജീവനക്കാരുമാണ് ജെറ്റ് എയർവേസിന്റെ 777-300 ഇആർ വിമാനത്തിൽ ഉണ്ടായിരുന്നത്.
തിരിച്ചിറക്കിയ വിമാനം സാങ്കേതിക വിഭാഗം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എന്നും ജെറ്റ് എയർവേസ് പത്രക്കുറിപ്പിൽ അറിയിച്ചു. സമാനമായ അപകടം മുംബൈയിൽനിന്ന് ധാക്കയിലേക്കു പറന്ന ജെറ്റ് എയർവെയ്സ് വിമാനത്തിന്റെ വാൽ നിലത്തിടിച്ചു ഉണ്ടായിരുന്നു. ലാന്ഡിങ്ങിനിടെയായിരുന്നു ജനുവരിയിൽ ഇത് സംഭവിച്ചത്.
Post Your Comments