![accident](/wp-content/uploads/2017/04/accident-3.jpg)
കൊച്ചി : ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാട് രാവിലെ 10 ഓടെയാണ് അപകടം നടന്നത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഭാര്യ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
തിരുവാങ്കുളം പുലിക്കനായത്ത് ഗോപാലകൃഷ്ണന്റെ ഭാര്യയാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേര് ലഭ്യമായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച ശേഷം. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments