സൗദിയിലെ പൊതുമാപ്പിൽ നിയമ ലംഘകരായ ഇന്ത്യക്കാരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുന്നതിന് ഇന്ത്യന് എംബസിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. പൊതുമാപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനായി അംബാസഡര്‍ അഹമ്മദ് ജാവേദും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍സാലിമുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് ഡോ. അഹ്മദ് അല്‍സാലിം ഇന്ത്യയെ അഭിനന്ദിച്ചത്.
ചർച്ചയിൽ ഇരുരാഷ്ട്രങ്ങള്‍ക്കും താല്‍പര്യമുള്ള വിവിധ വിഷയങ്ങളും സൗദിയിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിഷയമായി. പൊതുമാപ്പ് പ്രഖ്യാപിച്ച് ഇരുപത്തി നാലു ദിവസത്തിനിടെ 16,167 ഔട്ട്പാസ് അപേക്ഷകളാണ് ഇന്ത്യന്‍ എംബസി സ്വീകരിച്ചത്. ഇതില്‍ 14,965 ഔട്ട്പാസുകള്‍ വിതരണം ചെയ്തതായി എംബസി അറിയിച്ചു.
Post Your Comments