മുംബയ് : മകള്‍ക്ക് നേരെയുണ്ടായ ലൈംഗികാക്രമണം തടഞ്ഞ അമ്മയെ ചുട്ടുകൊല്ലാന്‍ ശ്രമം. അമരാവതി എന്ന സ്ത്രീയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ദീപക് ജേത് (25) എന്നയാളാണ് ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമരാവതി, അപകട നില തരണം ചെയ്തിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച വീടിന് പുറത്തു നില്‍ക്കുകയായിരുന്ന അമരാവതിയുടെ മകളെ ദീപക് ഉപദ്രവിക്കാന്‍ ശ്രമിച്ചു. ചെറുത്തു നിന്ന മകളുടെ ദേഹത്താണ് ദീപക് ആദ്യം മണ്ണെണ്ണ ഒഴിച്ചത്. എന്നാല്‍ മകള്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
ഇതോടെ ദീപക് അമരാവതിയുടെ നേര്‍ക്ക് തിരിയുകയായിരുന്നു. കൂടാതെ സംഭവം കണ്ടുനിന്ന അയല്കാരിയായ സ്ത്രീയുടെയും, അവരുടെ രണ്ടു വയസുള്ള കുഞ്ഞിന്റെ ദേഹത്തും ഇയാള്‍ തീ കൊളുത്തി. തുടര്‍ന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദീപക്കിനെ ബാന്ദ്ര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകളെ ശല്യം ചെയ്യുന്നതിന്, അമരാവതി നേരത്തെ ദീപക്കിന് താക്കീത് നല്‍കിയിരുന്നതാണ്.
Post Your Comments