ന്യൂഡൽഹി: കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും വനിതാ നേതാവിനെ പുറത്താക്കി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിംഗിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഡൽഹി മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ബർഖ സിംഗ് രാജിവെച്ചിരുന്നു ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പുതിയ നടപടി.
കോണ്‍ഗ്രസ് പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധി മാനസികമായി പ്രാപ്തനല്ലെന്ന വിമർശനമാണ് ബർഖ നടത്തിയത്. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തികരണവും വോട്ടു ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും അജയ് മാക്കനും ഉപയോഗിച്ചതെന്നും ബർഖ വിമർശിച്ചിരുന്നു.
Post Your Comments