Latest NewsNewsGulf

ഇസ്രാ വല്‍ മിറാജ് അവധി പ്രമാണിച്ച് ദുബായില്‍ ഫ്രീ പാര്‍ക്കിംഗ് ഉള്ള സ്ഥലങ്ങള്‍ ഇവയൊക്കെ

ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഏപ്രില്‍ 23ന് (ഞായര്‍) യുഎഇയിലെമ്പാടും വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. പാര്‍ക്കിംഗ് ഫീസ് തിങ്കളാഴ്ച മുതല്‍ പുനസ്ഥാപിക്കും.

അവധിദിവസമായ ഞായറാഴ്ച രാവിലെ 5.30 മുതല്‍ രാത്രി 12 വരെ മെട്രോ സര്‍വീസിലെ റെഡ് ലൈന്‍ സ്‌റ്റേഷനുകളും എക്‌സ്പ്രസ് മെട്രോ സര്‍വീസും സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകള്‍ രാവിലെ 5.50 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. ദുബായി ട്രാം രാവിലെ 6.30 മുതല്‍ രാത്രി ഒരു മണിവരെയുണ്ടാകും.

അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍(ഐടിസി) ഞായറാഴ്ചത്തെ പാര്‍ക്കിംഗ് സൗജ്യമാണെന്ന് വ്യക്തമാക്കി. തങ്ങളുടെ കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്നും ഐടിസി അധികൃതര്‍ അറിയിച്ചു.

ഷാര്‍ജയിലെ എല്ലാ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും ഞായറാഴ്ച പാര്‍ക്കിംഗ് ഫീസ് ഉണ്ടാകില്ലെന്ന് ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. മറ്റ് വാഹന ഉടമകള്‍ക്ക് അസൗകര്യമില്ലാത്തവിധത്തിലും ട്രാഫിക് ജാമുണ്ടാക്കാത്ത തരത്തിലും ഓരോരുത്തരും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നും ഇത് ലംഘിച്ചാല്‍ പിഴ നല്‍കേണ്ടിവരുമെന്നും അധികതര്‍ വ്യകമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button