മുംബൈ: ഭാരം കുറയ്ക്കാനായി ഇന്ത്യയിലെത്തിയ ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയായ ഇമാൻ അഹമ്മദിന്റെ വീഡിയോ പുറത്ത് വിട്ടു. പ്രതീക്ഷിച്ചതിലും വളരെ പെട്ടെന്ന് ഇമാന് സുഖം പ്രാപിക്കുന്നതിലുള്ള സന്തോഷം ഡോക്ടര്‍ വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്. മൂന്ന് മാസം കൊണ്ട് 250 കിലോയോളമാണ് ഇമാൻ കുറച്ചിരിക്കുന്നത്.
ഫെബ്രുവരി പതിനൊന്നിനാണ് ഇമാനെ ചികിത്സയ്ക്കായി മുംബൈയിലെ സൈഫി ആശുപത്രിയില്‍ കൊണ്ടുവന്നത്. മാര്‍ച്ച് ഏഴിന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഇമാന്റെ ആമാശയത്തിന്റെ എഴുപത്തഞ്ച് ശതമാനത്തോളം നീക്കം ചെയ്തിരുന്നു. അധികം വൈകാതെ ഇമാന് സുഖം പ്രാപിക്കുമെന്നും എഴുന്നേറ്റ് നടക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
Post Your Comments