
നിഷാദ് രാമചന്ദ്രന് ;
കയ്യേറ്റ ഭൂമിയിലെ കുരിശു പൊളിക്കാതിരിക്കാനായി ഒരു മുഖ്യമന്ത്രി വാദിക്കുമ്പോൾ മറ്റൊരു മുഖ്യമന്ത്രി എതിർപ്പുകൾ മറികടന്ന് അനധികൃതമായി നിർമ്മിച്ച അമ്പലങ്ങൾ പൊളിച്ചു മാറ്റിയത് ഓർക്കേണ്ടിയിരിക്കുന്നു. കുരിശിനാൽ ചുറ്റപ്പെട്ട് ഏക്കറുകണക്കിന് ഭൂമി കൂടി നഷ്ടപ്പെടേണ്ട അവസ്ഥയുണ്ടായിട്ടും കയ്യേറ്റത്തിനെ മതവിശ്വാസത്തിന്റെ പേരിൽ ന്യായീകരിക്കാനാണ് കേരളത്തിലെ മുഖ്യമന്ത്രി ശ്രമിച്ചത്. എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് റവന്യൂ വകുപ്പും ഉദ്യോഗസ്ഥരും കയ്യേറ്റം ഒഴിപ്പിച്ചത്.
കാര്യമായ എതിർപ്പ് കൃസ്ത്യൻ സഭകളുടെ അടുത്ത് നിന്നു പോലും ഉണ്ടായില്ലെന്ന് മാത്രമല്ല കേരളത്തിലെ മിക്ക ജനങ്ങളും ആ പ്രവൃത്തിയെ കയ്യടിയോടെ സ്വീകരിക്കുകയും ചെയ്തു.എങ്കിലും മുഖ്യമന്ത്രി തന്റെ പാർട്ടി നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ചെയ്തത്. എന്നാൽ ഇതേ സ്ഥാനത്ത് ഇന്ത്യയിൽ ഒരു അമ്പലം പൊളിക്കാൻ കഴിയും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എങ്കിൽ അങ്ങനെ ഒന്ന് നടന്നിട്ടുണ്ട്. അനധികൃതമായി സർക്കാർ ഭൂമി കയ്യേറി പണിത മുന്നൂറോളം അമ്പലങ്ങൾ യാതൊരു ചർച്ചയ്ക്കും നിൽക്കാതെ പൊളിച്ചു മാറ്റാൻ ഉത്തരവിട്ടത് മറ്റാരുമല്ല ആ മുഖ്യമന്ത്രി നരേന്ദ്ര മോദി എന്ന ഗുജറാത്ത് ഭരണാധികാരി ആയിരുന്നു. 2008 ൽ ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ ആയിരുന്നു സംഭവം നടന്നത്.
രാവിലെയും ദർശനം നടത്തിയ ദൈവങ്ങളെ ജെ സി ബിയുടെ ഇരുമ്പു മുഷ്ടികൾ ലോറിയിൽ എത്തുന്ന കാഴ്ച കണ്ടു സഹിക്കാനാവാതെ അലറിക്കരഞ്ഞെത്തിയ ഭക്തരെ പോലീസ് വിരട്ടിയോടിച്ചു. കൂടാതെ ഈ കാഴ്ചകളെല്ലാം നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്ന ക്ഷേത്ര പൂജാരികളും നാട്ടുകാരും നോക്കി നിൽക്കെ വളരെ വേഗം ജോലി തീർത്ത് ജെ സി ബിയും ഉദ്യോഗസ്ഥരും മടങ്ങി. വിശ്വ ഹിന്ദു പരിഷത് നേതാവ് അശോക് സിംഗാൾ വിവരമറിഞ്ഞെത്തിയപ്പോഴേക്കും മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം അമ്പലമിരുന്നയിടം വെറും ഭൂമിയായി മാറിക്കഴിഞ്ഞിരുന്നു. ഇന്ന് കേരള മുഖ്യമന്ത്രി ശാസിച്ചതു പോലെ നിയമം നടപ്പിലാക്കിയ ഉദ്യോഗസ്ഥരെ ആ മുഖ്യമന്ത്രി ശാസിച്ചതായി കേട്ടറിവില്ല.
കയ്യേറ്റങ്ങൾക്ക് നേതൃത്വം നൽകുന്നവർ മത വികാരം വ്രണപ്പെടുത്തുന്നതിനു വേണ്ടി ഭൂമി കയ്യേറി അവിടെ എന്തു മത ചിഹ്നങ്ങൾ സ്ഥാപിച്ചാലും അത് ഒരിക്കലും അംഗീകരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വൻകിട കൈയേറ്റ മാഫിയക്ക് മറയാക്കാൻ ഇത്തരം മത ചിഹ്നങ്ങൾ സ്ഥാപിച്ചിരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതും ശരിയല്ല.കുരിശു നാട്ടിയിട്ടുള്ളത് കൈയേറ്റഭൂമിയാണെങ്കില് അതെവിടെയാണെങ്കിലും ഒഴിപ്പിക്കണമെന്ന നിലപാടിലുറച്ച് കത്തോലിക്കാ സഭ തന്നെ മുന്നിൽ വന്നിട്ടുണ്ട്.കുരിശു നീക്കിയതിന്റെ പേരിൽ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽനിലച്ചു പോകരുത്. കുരിശു വച്ചത് കൈയേറ്റം മറയ്ക്കാനാണങ്കിൽ അതു നീക്കം ചെയ്യുകതന്നെ ചെയ്യണമെന്നു കെസിബിസി വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കാര്യങ്ങൾ ഈ നിലയിൽ ആണെന്നിരിക്കെ,കയ്യേറ്റങ്ങളെ കയ്യേറ്റങ്ങളായി തന്നെ കാണണം. ഇക്കാര്യത്തിൽ മത, രാഷ്ട്രീയ വിവേചനം പാടില്ല. നിയമവിരുദ്ധമായ, ദേശദ്രോഹ നടപടി എന്ന നിലയ്ക്കുവേണം കാര്യങ്ങളെ കൈകാര്യം ചെയ്യാൻ. മൂന്നാറിലെ പരിസ്ഥിതി വളരെയേറെ ദുർബലമാണെന്നാണ് പല പഠന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. വൻ ദുരന്തത്തിൽ നിന്ന് രക്ഷ നേടാന് പ്രകൃതിയെയും പരിസ്ഥിതിയെയും നിലനിർത്താൻ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. അതിനു സംരക്ഷണം നൽകാൻ ഭരണാധികാരിക്കും ഉത്തരവാദിത്വം ഉണ്ട്.കയ്യേറ്റ ഭൂമി ഒഴിപ്പിച്ച് സർക്കാർ ഭൂമി തിരിച്ചു പിടിച്ചു സംരക്ഷിക്കുന്നവർ ആവണം സർക്കാർ.
2008 -ൽ ഗാന്ധി നഗറിൽ അമ്പലം പൊളിച്ചു മാറ്റുന്ന വീഡിയോ കാണാം;
Post Your Comments