തിരുവനന്തപുരം: ശസ്ത്രക്രിയ ഇല്ലാതെ ഹൃദയ വാൽവ് മാറ്റി വെക്കുന്ന നൂതന ചികിത്സാ രീതി തിരുവനന്തപുരം ശ്രീ ചിത്രയിൽ വിജയകരമായി പൂർത്തിയാക്കി.നെഞ്ചും ഹൃദയവും തുറക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവെക്കാതെയുമാണ് ഈ ശസ്ത്രക്രിയ നടത്തിയത്.ടി എ വി ആർ (ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീ പ്ലെയ്സ്മെന്റ് ) എന്ന ഈ നൂതന ചികിത്സാ രീതി അമേരിക്കയിലും യൂറോപ്പിലും പ്രചാരത്തിലുള്ളതാണ്.
ഈ ചികിത്സ ചെയ്യുന്നത് ഇടുപ്പിലെ രക്ത കുഴലിലൂടെ വാൽവ് കടത്തി അസുഖം ബാധിച്ച വാൽവിന്റെ സ്ഥാനത്ത് ആൻജിയോഗ്രാഫിയുടെ സഹായത്തോടെ പുതിയ വാൽവ് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.ഈ നൂതന ചികിത്സാ രീതി മൂലം ഓപ്പൺ സർജറിയുടെ അപകട സാദ്ധ്യതകൾ ഇല്ലാതാകുകയും രോഗിക്ക് വളരെ വേഗം സുഖം പ്രാപിക്കാൻ സാധിക്കുകയും ചെയ്യും.
താരതമ്യേന ചെലവും കുറവാണെന്നത് വരും കാലങ്ങളിൽ ഈ ചികിത്സാ രീതി കൂടുതൽ പ്രചാരം നേടാൻ ഉപകരിക്കും. ഡോക്ടർമാരായ ബിജു ലാൽ എസ്,. അജിത് കുമാർ വി കെ, ഡോക്ടർ ഹരികൃഷ്ണൻ എസ്,ഡോക്ടർ സൗരഭ് ഗുപ്ത ( യു എസ് എ ), ഡോക്ടർ വിവേക് പിള്ള, ഡോക്ടർ കെ ജയകുമാർ, ഡോക്ടർ ശ്രീനിവാസ്, ഡോക്ടർ പി കെ ഡാഷ് എന്നിവർ അടങ്ങിയ സംഘമാണ് ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
Post Your Comments