വില്ലുപുരം : വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ക്ലാസ് റൂം പണിയാന്‍ അധ്യാപിക ചെയ്തത് ആരും ചെയ്യാത്ത കാര്യം. ക്ലാസ് റൂം പണിയുന്നതിന് അധ്യാപിക സ്വന്തം ആഭരണങ്ങള്‍ വില്‍ക്കുകയാണ് ചെയ്തത്. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ അന്നപൂര്‍ണ മോഹനാണ് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചത്. പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് അന്നപൂര്‍ണ.
തന്റെ ആഭരണം വിറ്റ് കിട്ടിയ പണം കൊണ്ട് അന്നപൂര്‍ണ ക്ലാസ് റൂമിലേക്ക് ഡിജിറ്റല്‍ സ്മാര്‍ട്ട് ബോര്‍ഡും, പുതിയ ഫര്‍ണിച്ചറുകളും അയ്യായിരം രൂപയുടെ പുസ്തകങ്ങളും വാങ്ങി. ബാധ്യത മറ്റാര്‍ക്കെങ്കിലും കൈമാറാന്‍ താല്‍പ്പര്യപ്പെടുന്നില്ല, അതിനാലാണ് ക്ലാസ് മുറിയുടെ നവീകരണത്തിനുള്ള പണം താന്‍ സ്വയം കണ്ടെത്തിയതെന്നും അന്നപൂര്‍ണ പറഞ്ഞു. ആഭരണങ്ങള്‍ വിറ്റ് സ്വരൂപിച്ച പണം കൊണ്ട് അന്നപൂര്‍ണ നിര്‍മ്മിച്ച ക്ലാസ് റൂം സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ് റൂമുകളെ വെല്ലുന്നതാണ്. ക്ലാസ് റൂം കണ്ടാല്‍ അത് സര്‍ക്കാര്‍ സ്‌കൂളിന്റെ ഭാഗമാണെന്ന് പോലും ആരും പറയില്ല. ഇംഗ്ലീഷ് അധ്യാപികയാണ് അന്നപൂര്‍ണ.
Post Your Comments