KeralaLatest News

ഭരണം മാറിയപ്പോൾ പുറത്താക്കപ്പെട്ട ജീവനക്കാരൻ ഓഫീസിനു മുന്നിൽ സമരം തുടങ്ങി

ആര്യനാട് : ഭരണം മാറിയപ്പോൾ പുറത്താക്കപ്പെട്ട ജീവനക്കാരൻ ഓഫീസിനു മുന്നിൽ സമരം തുടങ്ങി. ആര്യനാട് റെസ്റ്റ്ഹൗസിലെ താത്കാലിക ജീവനക്കാരനും, ഇടതു പക്ഷ അനുഭാവിയുമായ അനീഷാണ്(38)ആണ്  ഇന്നലെ രാവിലെ മുതൽ പൊതുമരാമത്ത് ഓഫീസിനു മുന്നിൽ സമരം തുടങ്ങിയത്.  വി.എസ്.അച്യൂതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2008ൽ ആണ് റെസ്റ്റ്ഹൗസിലെ ജോലിയിൽ പ്രവേശിച്ചതെന്ന് അനീഷ് പറഞ്ഞു. ജോലിക്കു കയറിയ സമയങ്ങളിൽ മാസം 750 രൂപയും തുടർന്ന് 1500 രൂപയും പിന്നീട് അതിന്റെ ഇരട്ടിയുമായിരുന്നു ശമ്പളമായി ലഭിച്ചിരുന്നത്. ഇപ്പോൾ ഒൻപതു വർഷമായി. മറ്റു രണ്ടുപേരും കൂടി ജോലിക്കുണ്ടായിരുന്നതിനാൽ മാസം പത്തു ഡ്യൂട്ടി വീതമാണ് കിട്ടിയിരുന്നത്.  അതിനാല്‍ ഇപ്പോൾ ആറായിരം രൂപ ലഭിക്കുമെന്നും അനീഷ് പറഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടതോടെ ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബം പട്ടിണിയിലാകുമെന്ന സ്ഥിതി വന്നതോടെയാണ് നിരാഹാരസമരവുമായി അനീഷ് രംഗത്തെത്തിയത്. അനീഷിനൊപ്പം ജോലി ചെയ്ത മലയിൻകീഴ് സ്വദേശി ബിജു, കുളപ്പട സ്വദേശി ഹാഷിം എന്നിവരെയും മാറ്റി രണ്ടു സിപിഎം പ്രവർത്തകരെ നിയമിച്ചു. ഇതറിഞ്ഞ ബിജു റെസ്റ്റ് ഹൗസിൽ കഴിഞ്ഞദിവസം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പൊലീസും പൊതുമരാമത്ത് അധികൃതരും ഇടപെട്ടാണു ഇതിൽ നിന്നു ബിജുവിനെ പിന്തിരിപ്പിച്ചത്. അതിനാല്‍  ഇതിനൊരു തീരുമാനമാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും അനീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button