
ഡൽഹി: പള്ളികളിലെയും, ആരാധനാലയങ്ങളിലെയും നിര്‍ബന്ധിത മതാരാധനയെയും, ഉച്ചഭാഷിണിയെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നൽകുമെന്ന് പശ്ചിമ ബംഗാള്‍ യുണൈറ്റഡ് മൈനോരിറ്റി കൗണ്‍സില്‍ പ്രസിഡന്റെ് സയ്യിദ് ഷാ അത്താഫ് അലി അല്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണം പത്ത് ലക്ഷം രൂപ തയ്യാറാക്കി വെക്കാന്‍ മൗലവിയോട് ആവശ്യപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ സോനു തല മൊട്ടയടിക്കുകയായിരുന്നു.
പക്ഷെ സോനു നിഗം തലമൊട്ടയടിച്ചാലും താന്‍ വാഗ്ദാനം ചെയ്ത പത്തു ലക്ഷം രൂപ നല്‍കണമെങ്കില്‍ മറ്റ് രണ്ട് കാര്യങ്ങള്‍ കൂടി നിറവേറ്റണമെന്നാണ് മൗലവി ഇപ്പോൾ പറയുന്നത്. തലമൊട്ടയടിച്ചതിനോടൊപ്പം പഴകി കീറിയ പാദരക്ഷകള്‍ തോളിലിട്ട് ഇന്ത്യമുഴുവന്‍ സഞ്ചരിച്ചാല്‍ മാത്രമെ വാഗ്ദാനം ചെയ്ത പത്തുലക്ഷം രൂപ നല്‍കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
പള്ളികളിലെയും, ആരാധനാലയങ്ങളിലെയും നിര്‍ബന്ധിത മതാരാധനയെയും, ഉച്ചഭാഷിണിയെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു, മൗലവിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് സോനു നിഗം വാര്‍ത്തയോട് പ്രതികരിച്ചത്.
മുസ്‌ലീം പള്ളികളിലെ പ്രാര്‍ത്ഥനയെയും, നിര്‍ബന്ധിത മതാരാധനയെയും എതിര്‍ത്തുകൊണ്ട് ചെയ്ത ട്വീറ്റോടെയാണ് സോനു നിഗം വാര്‍ത്തകളില്‍ ഇടം നേടിയത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് തുടങ്ങുന്ന ട്വീറ്റില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിര്‍ബന്ധിത മതാരാധനയോടുള്ള എതിര്‍പ്പാണ് സോനു വ്യക്തമാക്കിയത്.
Post Your Comments